Monday, July 28, 2008

ജൂലായ്‌ ഇരുപത്തി ആറ്‌.

ജൂലായ്‌ ഇരുപത്തി ആറ്‌.

സ്മരിക്കുക... പഴിക്കുക നമ്മുടെ മറവികളെ.

പൂജ്ജ്യത്തിന്ന്‌ കീഴെ താപനിലയില്‍, ശ്വാസതടസം നേരിടുന്ന ഉയരത്തില്‍ ,പഞ്ഞിക്കെട്ട്‌ പോലുള്ള മഞ്ഞിന്‍ പാളീകളില്‍ അവരുടേ ശോണരക്തമൊഴുകി ചുവന്ന ഇന്നലേകള്‍.
വിസിലിനും വിസിലുനുമിടയിലെ അല്‍പ്പമാത്രയില്‍ ഐസിന്റെ സ്പടികമണികള്‍ പോലുള്ള അല്‍പ്പാഹാരം വായിലിട്ട്‌ ചവക്കുവാനുമിറക്കുവാനുമാകാതെ ഉത്തരവിന്‍ പടി കുന്നുകയറി സ്വജീവിതം ദേശസ്നേഹത്തിന്നര്‍പ്പിച്ച്‌ മരിച്ച്‌ വീണ ഇന്ത്യന്‍ സൈനികരെ...
ഓര്‍ക്കുക.

മഞ്ഞിന്‌ തണുപ്പിക്കാനാകാത്ത ഊഷരത മാറിലേന്തി വിയര്‍ത്തളിഞ്ഞ്‌, ഉമിനീരിന്റേയും,തീട്ടത്തിന്റേയും ദുര്‍ഗ്ഗന്ധം പരസ്പരം സഹിച്ച്‌ കടുത്ത യാതനയില്‍ ഉറക്കമൊളിച്ച ദിനരാത്രങ്ങളില്‍ പാറക്കെട്ടുകളീല്‍ തകര്‍ന്നുടഞ്ഞുപോയ എന്റെ അനിയന്മാരെ.....

"അമ്മേ, അച്ചാ,

അപ്സരസ്സുകളാല്‍ ആനയിക്കപ്പെട്ട്‌ ഞാന്‍ മറ്റൊരു ലോകത്തേക്ക്ക്ക്‌ പോകുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക്‌ നിങ്ങളുടെ മകനായിപിറക്കണം.
ദേശത്തിന്ന്‌ വേണ്ടി ഇനിയും ആവശ്യമെങ്കില്‍ എന്റെ ജീവന്‍ തന്നെ കൊടുക്കണം. അതുകൊണ്ട്‌ വീരമൃത്യു വരിക്കുന്ന ഇവനെ ചൊല്ലി നിങ്ങള്‍ വ്യാകുലപ്പെടരുത്‌.

ജയ്‌ ഹിന്ദ്‌ "


"പരമ വീര ചക്രമര്‍പ്പിച്ചിട്ടുള്ള തൃവര്‍ണ്ണ പതാകയില്‍ പുതപ്പിച്ച ഭര്‍ത്താവിന്റെ മൃത ശരീരത്തിന്ന്‌ സലൂട്ട്‌ ചെയ്യുന്ന്‌ പാര മെഡികല്‍ കോര്‍പ്സിലെ മിസ്സ്സിസ്‌ ഗുപ്ത.. "


കാലത്തിന്റെ പാച്ചിലില്‍ കാര്‍ഗിലങ്ങകലെപ്പോയെങ്കിലും ഓര്‍ക്കുന്ന ഓരോ മാത്രയിലും ഞാനുരുകുന്നു.

ഓര്‍മിപ്പിച്ച മുരളിക്ക്‌ നന്ദി.